2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ഒക്ടോബര്‍ 30 ന് മുൻപായി അക്ഷയ കേന്ദ്രം വഴി പെൻഷൻ മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

പ്രഷീല

പ്രസിഡൻ്റ്

വി എച്ച് ജമാല്‍

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സുമയ്യ ബീവി എ എ

ചെയര്‍പേഴ്സണ്‍,വികസനസ്റ്റാന്‍റിംഗ് കമ്മിറ്റി

പി എസ് ശശി

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സുനിത ബാലന്‍

ചെയര്‍പേഴ്സണ്‍ , ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ് കമ്മിററി

സുഷമകുമാരി എസ്

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

ജില്ല : എറണാകുളം

താലൂക്ക് - നോര്‍ത്ത് പറവൂര്‍

വില്ലേജ്- കോട്ടുവള്ളി

നിയമസഭാ മണ്ഡലം- പറവൂര്‍

ലോകസഭാ മണ്ഡലം- എറണാകുളം

ആകെ  വാര്‍ഡുകള്‍-  24

(1-കോതകുളം,2-ശാന്തിവനം,3-ഘണ്ഠകർണ്ണൻവെളി,4-കിഴക്കേപ്രം,5-ബംഗ്ലാവുപടി,6-കരീപ്പറമ്പ്,7-മന്നം,8-ഡോ.അംബേദ്കർ,9-തത്തപ്പിള്ളി,10-വള്ളുവള്ളി,11-കൊച്ചാല്‍,12-കൂനമ്മാവ്,13-പള്ളിക്കടവ്,14-കോട്ടുവള്ളിക്കാവ്,15-കാച്ചാനിക്കോടം,16-പഞ്ചായത്ത്,17-ചെറിയപ്പിളളി,18-തൃക്കപുരം,19-മയ്യാര്‍,20-കോട്ടുവള്ളി,21-ഇല്ലത്ത്,22-കാട്ടിക്കുളം,23-നടുമുറി,24-കൈതാരം)

ആകെ ജനസംഖ്യ(2011)-34352

ആകെ വിസ്തീര്‍ണ്ണം- 20.82 ച.കി.മീ

 

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

കോട്ടുവള്ളി പഞ്ചായത്തിന് സമ്പന്നമായ ചരിത്രവും സാംസ്കാരിക പാരമ്പര്യവും ഉണ്ട്. ഓലക്കുട നിര്‍മ്മാണവുമായി ബന്ധപ്പെട്ട സ്ഥലനാമങ്ങളില്‍നിന്നാണ് “കോട്ടുവള്ളി” എന്ന പേര് ഉണ്ടായതെന്ന് കരുതപ്പെടുന്നു. കൈതാരം, വള്ളുവള്ളി, തത്തപ്പിള്ളി എന്നീ പ്രദേശങ്ങള്‍ പഞ്ചായത്തിന്റെ പ്രധാന മേഖലകളാണ്. പൊക്കാളി കൃഷിയും കാര്‍ഷിക തൊഴിലാളികളും ഇവിടെ പ്രധാന സാന്നിധ്യമാണ്. ജാതിവ്യവസ്ഥയ്ക്കും തീണ്ടിക്കൂടായ്മയ്ക്കുമെതിരെ നിരവധി സാമൂഹ്യപ്രവര്‍ത്തകര്‍ ഇവിടെ പ്രവര്‍ത്തിച്ചു. സഹോദരന്‍ അയ്യപ്പന്‍, അയ്യങ്കാളി തുടങ്ങിയ സാമൂഹ്യപരിഷ്‌കര്‍ത്താക്കളുടെ സ്വാധീനം പ്രദേശത്ത് ശക്തമായിരുന്നു. പാലിയം സത്യാഗ്രഹം ഉള്‍പ്പെടെയുള്ള ദേശീയ പ്രസ്ഥാനങ്ങളില്‍ നാട്ടുകാര്‍ സജീവമായി പങ്കെടുത്തു. കാര്‍ഷിക തൊഴിലാളി സമരങ്ങളും ഭൂപരിഷ്‌കരണ പ്രക്ഷോഭങ്ങളും പഞ്ചായത്തിന്റെ സാമൂഹിക പുരോഗതിക്ക് വഴിതെളിച്ചു. പുരാതന റോമന്‍ നാണയങ്ങളുടെ കണ്ടെത്തല്‍ കൊടുങ്ങല്ലൂര്‍ തുറമുഖവുമായി ഉണ്ടായിരുന്ന...

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

September 29, 2026

ഓപ്പറേഷൻ തൂഫാൻ 2.0 - പഞ്ചായത്ത് തല ഉദ്ഘാടനം നിർവ്വഹിച്ചു..

സംസ്ഥാന സർക്കാരിന്‍റെ ലഹരി വിരുദ്ധ പദ്ധതിയായ ഓപ്പറേഷൻ തൂഫാൻ രണ്ടാംഘട്ടമായ ഓപ്പറേഷൻ തൂഫാൻ 2.O / ഓപ്പറേഷൻ തദ്ദേശം കർമ്മ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനത്തിന് സമാന്തരമായി ഗ്രാമപഞ്ചായത്ത് തലത്തിലുള്ള ഉദ്ഘാടന പരിപാടി 28/09/2016 പകൽ 10.45 മണിക്ക് പഞ്ചായത്ത് ഹാളില്‍ വൈസ് പ്രസിഡണ്ട് വി എച്ച് ജമാല്‍...

കൂടുതൽ വായിക്കുക
പുതിയ വാർത്ത