ഓപ്പറേഷൻ തൂഫാൻ 2.0 - പഞ്ചായത്ത് തല ഉദ്ഘാടനം നിർവ്വഹിച്ചു..

September 29, 2026

സംസ്ഥാന സർക്കാരിന്‍റെ ലഹരി വിരുദ്ധ പദ്ധതിയായ ഓപ്പറേഷൻ തൂഫാൻ രണ്ടാംഘട്ടമായ ഓപ്പറേഷൻ തൂഫാൻ 2.O / ഓപ്പറേഷൻ തദ്ദേശം കർമ്മ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനത്തിന് സമാന്തരമായി ഗ്രാമപഞ്ചായത്ത് തലത്തിലുള്ള ഉദ്ഘാടന പരിപാടി 28/09/2016 പകൽ 10.45  മണിക്ക് പഞ്ചായത്ത് ഹാളില്‍ വൈസ് പ്രസിഡണ്ട് വി എച്ച് ജമാല്‍ അദ്ധ്യക്ഷനായ ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.പ്രഷീല ബെന്നി തൂഫാന്‍ പതാക ഉയര്‍ത്തുകയും പഞ്ചായത്ത്തല ഉദ്ഘാടനം നിര്‍വ്വഹിക്കുകയും ചെയ്തു . രണ്ടാം ഘട്ടത്തിൽ ഏറ്റെടുക്കേണ്ട കർമ്മപരിപാടികളും വിശദീകരിച്ചു. കോട്ടുവള്ളിഗ്രാമപഞ്ചായത്തിലെ മുഴുവൻ ഭരണസമിതി അംഗങ്ങളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട സന്നദ്ധ പ്രവര്‍ത്തകരെ  തൂഫാൻ വാരിയേഴ്സ് ആയി പ്രഖ്യാപിച്ചുകൊണ്ട് അവരെ പ്രസിഡണ്ട് തൂഫാൻ ബാഡ്ജ് അണിയിച്ചു.ഏകദേശം 11 മണിയോടെ സംസ്ഥാന തല ഉദ്ഘാടനത്തിന്‍റെ ലൈവ് സ്ട്രീമിംഗ് ആരംഭിച്ചതിനെ തുടർന്ന് ആയത് പ്രദർശിപ്പിച്ചു.ബഹു. ആഭ്യന്തര മന്ത്രി ശ്രീ.രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തതിനെ തുടർന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ചൊല്ലിയ തൂഫാൻ പ്രതിഞ്ജയിൽ എല്ലാവരും പങ്കുചേർന്നു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി കൃതഞ്ജത അറിയിച്ചു. യോഗം പര്യവസാനിച്ചു.

Operation Toofan 2.0